ഗാന്ധിഭവൻ അന്തേവാസി തമ്പി
Monday 22 December 2025 4:17 PM IST
പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന തമ്പി (67) നിര്യാതനായി. രോഗം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടന്നിരുന്ന 21 അനാഥ രോഗികളെ സൂപ്രണ്ടിന്റെ ശുപാർശയിൽ 2025 ജൂലായിൽ ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് തമ്പി. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. വിവരം അറിയുന്നവർ ഗാന്ധിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9605048000.