41 മഹോത്സവം, ഭാഗവത സപ്താഹം
Tuesday 23 December 2025 12:23 AM IST
വൈക്കം : തെക്കേനട കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെയും, 41 മഹോത്സവത്തിന്റെയും ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ നിർവഹിച്ചു. സെക്രട്ടറി വി.കെ.നടരാജൻ ആചാരി, വൈസ് പ്രസിഡന്റ് എസ്.ധനജയൻ, ട്രഷറർ കെ.ബാബു, മാനേജർ പി.ആർ. രാജു, വി.ആർ. രാധാകൃഷ്ണൻ, എം.ടി.അനിൽ കുമാർ, അമ്മണി ശശി, ടി.ശിവൻ ആചാരി, കെ.എസ്. സുന്ദരൻ ആചാരി, പി.ആർ. രാമചന്ദ്രൻ, രമേഷൻ, എസ്. ജയൻ, പി.ആർ. ഗീത, വി. എം. സാബു എന്നിവർ നേതൃത്വം നൽകി. ചന്ദ്രിക സി.മേനോൻ, രാജശേഖരൻ നായർ, ചന്ദ്രൻ മേനോൻ എന്നിവരുടെ നേതൃത്വത്തിലാണ് സപ്താഹ യജ്ഞം.