പാഠപുസ്തക വിതരണം

Tuesday 23 December 2025 12:24 AM IST

വൈക്കം : മനീഷ -വിസ്ഡം പാഠ്യപദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ വൈക്കം യൂണിയൻ നടത്തുന്ന പാഠപുസ്തകങ്ങളുടെ വിതരണവും പഠന ക്ലാസും 24 ന് വൈക്കം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എം.പി.സെൻ വിദ്യാഭ്യാസ സന്ദേശം നൽകും. റിട്ട.ഡി.വൈ.എസ്.പിയും എഡ്യൂക്കേഷൻ കൗൺസിലറും ട്രെയിനറുമായ കെ.എൻ.സജീവ്, ഡോ. കെ. സോമൻ, പ്രീതി അജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. എസ്.എൻ.പി.സി സെക്രട്ടറി മനോജ്.ആർ സ്വാഗതവും, ട്രഷറർ കെ.എസ്. ബൈജു നന്ദിയും പറയും.