തിരുവാർപ്പ് ബാലൻ അനുസ്മരണം
Tuesday 23 December 2025 12:25 AM IST
കോട്ടയം : എല്ലാ പത്രങ്ങളുടെയും ലേഖകൻ ആയിരിക്കുക എന്ന കോട്ടയത്തിന്റെ മാത്രം അപൂർവതയായിരുന്നു തിരുവാർപ്പ് ബാലന്റെ പത്രജീവിതമെന്ന് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ തോമസ് ജേക്കബ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന തിരുവാർപ്പ് ബാലൻ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുൻ എം.പി അഡ്വ.കെ. സുരേഷ് കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ എസ്.ഗോപാലകൃഷ്ണൻ, എം.ജി സർവകലാശാലാ റിട്ട.പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ കെ.തോമസ്, പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, രാജീവ് മോഹൻ എന്നിവർ സംസാരിച്ചു.