പരാതി പരിഹാര ജില്ലാതല അദാലത്ത്
Tuesday 23 December 2025 12:25 AM IST
കോട്ടയം : ജില്ലാ പൊലീസിന്റെ ആഭിമുഖ്യത്തിൽ ഗാർഹിക പീഡന പരാതി പരിഹാര ജില്ലാതല അദാലത്ത് 'മഹിള സുരക്ഷ' എന്ന പേരിൽ 24 ന് കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് അദാലത്തിന്റെ ഉദ്ഘാടനം സിവിൽ ജഡ്ജി സീനിയർ ഡിവിഷൻ ജി.പ്രവീൺ കുമാർ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിക്കും. വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു ആശംസപറയും. കോട്ടയം അഡീഷണൽ എസ്.പി എ.കെ വിശ്വനാഥൻ സ്വാഗതവും, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.ജെ തോമസ് നന്ദിയും പറയും.