ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
Tuesday 23 December 2025 12:26 AM IST
രാമപുരം : മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത കരോൾ ആകർഷകമായി. കോളേജ് മാനേജർ ഫാ.ബർക്‌മെൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കമ്പ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , സ്റ്റാഫ് കോ-ഓർഡിനേറ്റർ മാരായ ജോബിൻ പി മാത്യു, ഷിബു കല്ലറക്കൽ, ഷീബ തോമസ്, സുമേഷ് സി.എൻ, കോളേജ് ചെയർമാൻ ശ്രാവൺ ചന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ അനിറ്റ ഉണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.