കെ ഗോപിനാഥൻ നായർ
Tuesday 23 December 2025 1:24 AM IST
തിരുവനന്തപുരം: മങ്കാട്ടുകടവ് ഏറവിള ഗോപിനാഥത്തിൽ കെ. ഗോപിനാഥൻ നായർ (86,റിട്ട. സുബേദാർ മേജർ) നിര്യാതനായി. പ്രമുഖ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. സി.പി.എം തൈവിള ബ്രാഞ്ച് സെക്രട്ടറി, വിളവൂർക്കൽ ലോക്കൽ കമ്മിറ്റി അംഗം, നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, വിളപ്പിൽ സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഭാര്യ: പി. സുശീലാമ്മ (റിട്ട ഗവ.). മക്കൾ: സുനിത. ജി.എസ് (അദ്ധ്യാപിക,ഗവ. മോഡൽ എൽ.പി.എസ് തൈക്കാട്), സജിത.ജി.എസ്. മരുമക്കൾ: സതീഷ് കുമാർ.ജി(പോസ്റ്റൽ വകുപ്പ്, വഞ്ചിയൂർ) ഗോപകുമാർ.എം(ബിസിനസ്). സഞ്ചയനം 28ന് രാവിലെ 9ന്.