വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ്

Tuesday 23 December 2025 1:19 AM IST

തിരുവനന്തപുരം: വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'പ്രതിഭാസംഗമം 2025' സംഘടിപ്പിച്ചു.വിശ്വകർമ്മ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഡോ.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.യൂണിവേഴ്‌സിറ്റി കോളേജ് റിട്ട.പ്രൊഫസർ ഡോ.ആർ.രമാദേവി,എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ റിട്ട.ജോയിന്റ് മാനേജർ സി.സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.ട്രസ്റ്റ് പുതിയതായി ആവിഷ്കരിച്ച എൻഡോവ്മെന്റ് പദ്ധതിയുടെ അവതരണം കമ്മിറ്റി കൺവീനർ വി.ജി.രവീന്ദ്രൻ നിർവഹിച്ചു.സെക്രട്ടറി ഡോ.എം.സുകുമാരൻ സ്വാഗതവും ട്രഷറർ കെ.ജി.രാജ് കുമാർ നന്ദിയും പറഞ്ഞു.