റേഷൻ വ്യാപാരികളുടെ മേഖലാ സമ്മേളനം
Tuesday 23 December 2025 1:19 AM IST
പൂവാർ : കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികളുടെ പൂവാർ മേഖലാ സമ്മേളനം പട്ട്യക്കാലയിൽ നടന്നു. സമ്മേളനം താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്ത്‌കോണം മോഹൻ, ഉച്ചക്കട ശശികുമാർ,ബാബു ചന്ദ്രനാഥ്,ജോൺ,മോഹൻലാൽ,മക്കോല ഉണ്ണി,സതീന്ദ്രൻനായർ,വിനിതകുമാരി, പുഷ്പരാജ്,വിജിത ഗണേശൻ,ആനന്ദ് റാം എന്നിവർ സംസാരിച്ചു.