വിശാൽ വി.എസ് നായരെ അനുമോദിച്ചു.

Tuesday 23 December 2025 1:34 AM IST

തിരുവനന്തപുരം: റഷ്യയിൽ പ്രവർത്തിക്കുന്ന 'പീപ്പിൾസ് ഓഫ് ആർട്ട്ക്' എന്ന ഇന്റർനാഷണൽ ചിൽഡ്രൻസ് സെന്ററിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ചുള്ള ക്യാമ്പിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയ ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ വിദ്യാർത്ഥി വിശാൽ വി.എസ്.നായരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമോദിച്ചു. ചടങ്ങിൽ സായികൃഷ്ണ പബ്ലിക് സ്കൂൾ മാനേജർ മോഹന കുമാരൻ നായർ,അക്കാഡമിക് ഡയറക്ടർ രാധാകൃഷ്ണൻ,പ്രിൻസിപ്പൽ രേണുക,സരിത ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.