എം.എസ്. രാജപ്പൻ
Monday 22 December 2025 8:38 PM IST
കുമ്പളങ്ങി: കന്നഡയിലെ പ്രമുഖ സിനിമാഛായാഗ്രാഹകനും ഡോക്യുമെന്ററി നിർമ്മാതാവും മൂവി ഇന്റർനാഷണൽ തുടങ്ങിയ സിനിമാ പ്രസിദ്ധീകരണങ്ങളുടെ മൈസൂർ കറസ്‌പോണ്ടന്റുമായിരുന്ന കുമ്പളങ്ങി മുടവശേരിൽ എം.എസ്. രാജപ്പൻ (97) മൈസൂരിലെ വസതിയിൽ നിര്യാതനായി. ഭാര്യ: സത്യ പ്രേമകുമാരി. മകൾ: ചിത്ര. മരുമകൻ: രജനീകാന്ത് രാജ അരസ്.