പ്ലറോമ ക്രിസ്‌മസ് സാംസ്കാരിക സംഗമം

Tuesday 23 December 2025 1:39 AM IST

തിരുവനന്തപുരം: ക്രൈസ്ത‌വ ഐക്യ കൂട്ടായ്‌മയായ 'പ്ലറോമ' മാനവീയം വീഥിയിൽ ക്രിസ്‌മസ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയർമാൻ ഡോ.കോശി എം.ജോർജ് അദ്ധ്യക്ഷത വഹിച്ചു.സാൽവേഷൻ ആർമി ടെറിറ്റോറിയൽ ഹെഡ്ക്വാർട്ടേഴ്സ് ക്വയർ, പി.ആർ.എസ്,ഹാർവസ്റ്റ് സിംഗേഴ്സ്,കേശവദാസപുരം സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്,വെട്ടുകാട് കാത്തലിക് ചർച്ച്,പോങ്ങുംമൂട് സെന്റ് മേരീസ് യാക്കോബായ ചർച്ച്,പാറോട്ടുകോണം ലൈഫ് ഫെലോഷിപ്പ്,പേരൂർക്കട കാൽവറി ലൂഥറൻ ചർച്ച്,യുണൈറ്റഡ് ക്വയർ,ഇന്ത്യ കാമ്പസ് ക്രൂസേഡ് എന്നീ ക്വയറുകൾ ക്രിസ്‌മസ് കരോൾ ആലപിച്ചു.