മാതമംഗലം മസ്ജിദു റഹ്മ ഉദ്ഘാടനം ഇന്ന്
Monday 22 December 2025 8:52 PM IST
മാതമംഗലം: മാതമംഗലം മണ്ണിപൊയിലിൽഗരീബ് നവാസ് നഗറിൽ പുതുതായി നിർമ്മിച്ച മസ്ജുദു റഹ്മയുടെ ഉദ്ഘാടനം ഇന്ന് മഗ്രിബ് നിസ്‌കാരത്തിനു നേതൃത്വം നൽകി.സയ്യിദ് ഷാഫി അൽബാഅലവി മദീന മുനവ്വറ ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ ആസാദ് സഖാഫി അദ്ധ്യക്ഷത വഹിക്കും.സയ്യിദ് ജുനൈദ് അൽ ബുഖാരി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.കാന്തപുരം ഏ.പി. അബൂബക്കർ മുസ്ല്യാർ ഓൺലൈനിൽ സന്ദേശം നൽകും.പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ പട്ടുവം കെ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ടി.ഐ മധുസൂദനൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. പരിപാടിക്ക് മുന്നോടിയായി അസർ നിസ്‌കാരാനന്തരം മാതമംഗലം മഖാം സിയാറത്തിന് സയ്യിദ് അഹമ്മത് കബീർ അൽ ബുഖാരി തങ്ങൾ നേതൃത്വം നൽകും.