സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Monday 22 December 2025 8:57 PM IST

മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചർ സെന്റർ മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. പി കെ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ഹ്യൂമൻ എക്സിക്യൂട്ടീവ് മെമ്പറും പുതുച്ചേരി സംസ്ഥാന ജയിൽ സൂപ്രണ്ടുമായ ഡി.എസ്.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡോ.ജി ആർ.രാജേഷ്, ഡോ.ഹർഷ,സമീർ പെരിങ്ങാടി ,റിയാസ് മാഹി, ഡോ.ജി ആർ.രാജേഷ് , വിനീഷ് വിജയൻ,ഷാൻ അഹമ്മദ്, സലാം മണ്ടോളി, കെ.ഇ.പർവീസ് എന്നിവർ സംസാരിച്ചു. ഹ്യൂമൻ പ്രസിഡന്റ് സാമിർ എമ്മി സ്വാഗതവും ഹ്യൂമൻ ട്രഷറർ ഫയാദ് നന്ദി പറഞ്ഞു. ക്യാമ്പിന് എം.സി സി ബ്ലഡ് ബാങ്ക് കൗൺസിലർ റോജ, അരുൺ, താഹിറ, ജിതിൻ ഹാരിദ്, ഷുഫൈസ് മഞ്ചക്കൽ, സലാം മണ്ടോളി, ഷിഹാബുദ്ദീൻ, അനില രമേഷ്,അഭയ് നന്ദ്, സിദാൻ ചൂടിക്കോട്ട, തേജവ് കെ , അഷ്ഫാക്ക്, താലിഷ്, എന്നിവർ നേതൃത്വം നൽകി. .ക്യാമ്പിൽ 41 പേർ രക്തദാനം ചെയ്തു.