ഭേദഗതിക്കെതിരെ എൽ.ഡി.എഫ് റാലി

Monday 22 December 2025 8:59 PM IST

കാഞ്ഞങ്ങാട് : ദേശീയ തൊഴിൽദാന പദ്ധതി അട്ടിമറിക്കാനും മഹാത്മാഗാന്ധിയുടെ പേർവെട്ടി മാറ്റാനുമുള്ള ബി.ജെ.പി സർക്കാരിന്റെ തീരുമാനത്തിനെതിരെയും എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് ബഹുജനറാലിയും ധർണയും സംഘടിപ്പിച്ചു.ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വർഗ്ഗത്തിന്റെ ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന വിഭാഗത്തിന് ആശ്വാസം നൽകുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർത്തെറിഞ്ഞ് സമ്പന്നതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മോദി സർക്കാരിന്റെ തെറ്റായ നയങ്ങളെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് എം.എൽ.എ പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി പി.ബാബു, വി.വി.രമേശൻ, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സി ബാലൻ, പി.പി.രാജു, വി.വി.കൃഷ്ണൻ, ഹമീദ് ഹാജി, അനന്തൻ നമ്പ്യാർ, സുരേഷ് പുതിയടത്ത്, രതീഷ് പുതിയപുരയിൽ എന്നിവർ സംസാരിച്ചു.