കൺസ്യൂമർഫെഡ് ക്രിസ്മസ് വിപണി
Monday 22 December 2025 9:01 PM IST
കാഞ്ഞങ്ങാട് : കൺസ്യൂമർഫെഡ് ക്രിസ്മസ്- പുതുവത്സര ഭാഗമായി സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് മടിയൻ ത്രിവേണി സൂപ്പർമാർക്കറ്റിൽ എം.രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. 13 ഇനം ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണി വിലയേക്കാൾ പരമാവധി കുറച്ച് ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് സഹകരണ. വിപണി ആരംഭിച്ചത്.കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡന്റ് വി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് വി.വി.തുളസി, ജനപ്രതിനിധികളായ മുഹമ്മദ് സുലൈമാൻ പൊതുപ്രവർത്തകരായ പാലക്കി രാജൻ, മുഹമ്മദ് കുഞ്ഞി, എം.ശ്രീനിവാസൻ, പി.രമേശൻ, പി.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് ജില്ലാ അസിസ്റ്റന്റ് മാനേജർ പി.ലില്ലി സ്വാഗതവും നീലേശ്വരം ഗോഡൗൺ മാനേജർ ഇ.ശ്രീജിത്ത് നന്ദിയും പറഞ്ഞു ഈ മാസം 31 വരെ വിപണി പ്രവർത്തിക്കും.