സമത പുസ്തകപ്രകാശനം 27ന്

Tuesday 23 December 2025 12:00 AM IST

തൃശൂർ: സമതയുടെ 104-ാം പുസ്തകം ഡോ. സി.ജെ. അലക്‌സ് രചിച്ച ജൈവവൈവിദ്ധ്യം 27ന് രണ്ടിന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ പ്രകാശനം ചെയ്യും. ഇക്കോളജി ആൻഡ് എൻവയറോൺമെന്റ് ശാസ്ത്രജ്ഞൻ ഡോ. എൻ.എസ്. മാഗേഷിനു നൽകി കേരള യൂണിവേഴ്‌സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ പ്രകാശനം ചെയ്യും. ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്‌കാരവിതരണവും നടക്കും. ഒന്നാംസമ്മാനം മണ്ണുത്തി കോളജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിലെ ചേതൻ ജയറാം ജിനു സാമുവർ, രണ്ടാംസമ്മാനം വെള്ളാനിക്കര കോളജ് ഒഫ് അഗ്രിക്കൾച്ചറലിലെ അശ്വിൻ ഹരീഷ് കെ. ശ്രീനാഥ്, മൂന്നാംസമ്മാനം തൃശൂർ സെന്റ് തോമസ് കോളജിലെ ഹരിഗോവിന്ദ് പി.പി. പ്രതുഷ് എന്നിവർക്ക് നൽകും.