പൊതുയോഗവും പുരസ്‌കാര വിതരണവും

Tuesday 23 December 2025 12:00 AM IST

തൃശൂർ: എഴുത്തച്ഛൻ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം 25ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ധനസഹായവിതരണവും കർമശ്രീ പുരസ്‌കാര സമർപ്പണവും ചികിത്സാധനസഹായവിതരണവും അനുമോദനവും നടക്കും. മാനേജിംഗ് ട്രസ്റ്റി എ.എ. കുമാരൻ അദ്ധ്യക്ഷത വഹിക്കും. നടൻ ടി.ജി. രവിക്കാണ് കർമശ്രീ പുരസ്‌കാരം. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രൊഫ. വി.കെ. വിജയൻ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. പുതിയ എൻഡോവ്‌മെന്റുകളും ചികിത്സാഫണ്ടുകളും അഡ്വ. തേറമ്പിൽ രാമകൃഷ്ണനും ചികിത്സാസഹായം ടി.വി. ചന്ദ്രമോഹനും കൈമാറും. ടി.ആർ. ജയചന്ദ്രൻ, പി.എൻ. രാമൻകുട്ടി എന്നിവരെയും ആദരിക്കും. അവാർഡ് ഫോർ ഔട്ട്സ്റ്റാൻഡിംഗ് പ്രൊഫഷണൽ പുരസ്‌കാരം പ്രൊഫ.ഡോ. പി.ബി ജയരാജിന് സമ്മാനിക്കും.