വിദ്യ അലുമ്‌നി വാർഷിക പൊതുയോഗം

Tuesday 23 December 2025 12:00 AM IST

തൃശൂർ: അസോസിയേഷൻ ഒഫ് വിദ്യ അലുമ്‌നി വാർഷിക പൊതുയോഗം വിദ്യ പ്രിൻസിപ്പൽ ഡോ. സി. സുനിത ഉദ്ഘാടനം ചെയ്തു. എ.വി.എ വൈസ് പ്രസിഡന്റുമാരായ അജിൻ അരവിന്ദ്, പീയൂഷ്, സെക്രട്ടറി ഫെറ്റ്‌സി കെ. ഫ്രാൻസിസ്, ട്രഷറർ ജി. ഷീജ എന്നിവർ സംസാരിച്ചു. ഡോ. കെ.എ. ജീവ അനുമോദന പ്രസംഗം നടത്തി. ജി. ഷീജ, പി.ഡി. മഞ്ജുഷ എന്നിവർ നേതൃത്വം നൽകി. വാർഷിക സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർത്ഥികളുടെ അക്കാഡമിക് മികവും തൊഴിൽപരവുമായ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ന്യൂസ്‌ലെറ്ററും പ്രസിദ്ധീകരിച്ചു. സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും നടന്നു