2030ൽ രാജ്യത്തെ മികച്ച നഗരമാകും,തലസ്ഥാനത്തെ കാത്തിരിക്കുന്ന വൻ പദ്ധതി
Tuesday 23 December 2025 3:31 AM IST
തലസ്ഥാനത്തിന്റെ വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ജനം കാത്തിരിക്കുന്നത്. എയിംസും മെട്രോയും ഉൾപ്പെടെ തലസ്ഥാനത്തിന്റെ സ്വപ്നങ്ങൾ അതിവേഗം യാഥാർത്ഥ്യമാക്കാൻ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണത്തിന് സാധിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്