കെ.പി.എ.സിയുടെ 'ഭഗവന്തി' അരങ്ങിലെത്തി
Tuesday 23 December 2025 1:38 AM IST
തിരുവനന്തപുരം: കെ.പി.എ.സിയുടെ 68-ാമത് നാടകം 'ഭഗവന്തി' വേദിയിലെത്തി. നിസ്വരുടെ കണ്ണീരിന് പോരാട്ടവീര്യമുണ്ടാക്കിയ പൈതൃകമാണ് കെ.പി.എ.സിക്കുള്ളതെന്നും മലയാള നാടകവേദിയെ പരിവർത്തനപ്പെടുത്തിയതിൽ കെ.പി.എ.സിയുടെ പങ്ക് വിസ്മരിക്കാനാവില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.നാടകത്തിന്റെ ഉദ്‌ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.കെ.പി.എ.സിയുടെ പഴയകാല നായിക കെ.പി.എ.സി ലീല നാടകം ഉദ്ഘാടനം ചെയ്തു.മന്ത്രി ജി.ആർ.അനിൽ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ,കെ.പി.എ.സി സെക്രട്ടറി അഡ്വ.എ.ഷാജഹാൻ ,ജയചന്ദ്രൻ കല്ലിങ്ങൽ എന്നിവർ പങ്കെടുത്തു.എം. മുകുന്ദന്റെ 'ഒരു ദളിത് യുവതിയുടെ കദനകഥ" എന്ന നോവലിനെ ആസ്പദമാക്കി അശോക് - ശശി രചനയും സംവിധാനവും നിർവഹിച്ചതാണ് പുതിയ നാടകം.