കൺസ്യൂമർ ഫെഡ് ക്രിസ്‌മസ് വിപണി
Tuesday 23 December 2025 7:43 AM IST
അമ്പലപ്പുഴ: കൺസ്യൂമർ ഫെഡിന്റെ ക്രിസ്‌മസ് പുതുവൽസര വിപണിക്ക് തുടക്കം.
11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. 400 രൂപ വിലമതിക്കുന്ന ക്രിസ്തുമസ് കിറ്റ് 340 രൂപക്ക് ലഭിക്കും.ജില്ലാതല ഉദ്ഘാടനം കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.ഓമനക്കുട്ടൻ നിർവഹിച്ചു.റീജിയണൽ മാനേജർ മായ എം.കുഞ്ഞൻ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗം എ.ആർ.കണ്ണൻ, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ അനിൽ പാഞ്ചജന്യം,സിനിയ ഷിഹാബ്, പഞ്ചായത്തംഗങ്ങളായ ബിന്ദുബൈജു,ശ്രീജാരതീഷ്, ഗീത,സ്നേജിതാ രതീഷ്, സിന്ധു മനോജ്, പ്ലാക്കുടിലൈൻറസി.അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കരുമാടി ശശി,കുരുവിള സി.മാത്യു,ശങ്കറാവു എന്നിവർ സംസാരിച്ചു.