ഫോർ മോർ ഷോട്സ് പ്ലീസ് അവസാന സീസൺ
കാത്തിരിപ്പിന് വിരാമമിട്ട് 'ഫോർ മോർ ഷോട്ട്സ് പ്ലീസ് നാലാമത്തെയും അവസാനത്തെയും സീസണുമായി എത്തി. മനോഹരമായൊരു പെൺകൂട്ടത്തിന്റെ കഥ പറയുന്ന സീരിസ് ആണിത്. ഇന്റർനാഷണൽ എമ്മി നോമിനേഷൻ ലഭിച്ച ഈ പ്രൈം വീഡിയോ ഒറിജിനൽ സീരിസിന്റെ അന്തിമ സീസൺ ലോകമെമ്പാടും 240ൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്തു. സയാനി ഗുപ്ത, കീർത്തി കുൽഹാരി, ബാണി ജെ, മാൻവി ഗഗ്റൂ എന്നിവരാണ് സീരിസിലെ പ്രധാന താരങ്ങൾ. സ്മിത പാട്ടീൽ, മിലിന്ദ് സോമൻ, രാജീവ് സിദ്ധാർത്ഥ, ലിസ റേ, അങ്കൂർ റാഠി തുടങ്ങി പരിചിത മുഖങ്ങൾ തിരിച്ചെത്തുമ്പോൾ, ഡിനോ മോറിയ, അനസൂയ സെൻഗുപ്ത, കുനാൽ റോയ് കപൂർ എന്നിവർ ഈ അവസാന അധ്യായത്തിന് പുതുജീവനും ഊർജ്ജവും നൽകുന്നു.സ്ത്രീ സൗഹൃദകഥകൾക്ക് പുതിയ നിർവചനം നൽകിയ ഈ പരമ്പരയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ദേവിക ഭഗത് എഴുതി, ഇഷിത മോയിത്ര സംഭാഷണങ്ങൾ ഒരുക്കിയ സീരിസ്, പ്രിതേഷ് നന്ദി കമ്യൂണിക്കേഷൻസിന്റെ ബാനറിൽ രംഗിത പ്രിതേഷ് നന്ദിയും ഇഷിത പ്രിതേഷ് നന്ദിയും ചേർന്നാണ് നിർമ്മാണം.