തീപിടിത്തം: ദുരുഹത അന്വേഷിക്കണം

Tuesday 23 December 2025 7:45 AM IST

ഹരിപ്പാട്: ഹരിപ്പാട് സമഗ്രകുടിവെള്ള പദ്ധതിക്കായി നിർമ്മിച്ച പള്ളിപ്പാട് ട്രീറ്റ്‌മെന്റ് പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി ജില്ലാപഞ്ചായത്തംഗം ജോൺതോമസ് ആരോപിച്ചു. ഹരിപ്പാട് നിയോജകമണ്ഡലത്തിലെ പത്ത് പഞ്ചായത്തിനും ഒരു മുൻസിപ്പാലിറ്റിക്കും കായംകുളം നിയോജകമണ്ഡലത്തിലെ നാല് പഞ്ചായത്തുകൾക്കുമുള്ള വിതരണ ലൈനിന്റെ ജോലികൾ മാന്നാർ മുല്ലശ്ശേരികടവിലെ ജലസംഭരണ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചിരിക്കുന്ന ഘട്ടത്തിൽ പള്ളിപ്പാട് പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം അവശ്യമാണ്. സെക്യൂരിറ്റി സംവിധാനം പോലും അവിടെ ഉണ്ടായിരുന്നില്ല. എത്ര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിയെന്ന് അറിയിക്കേണ്ട ഉത്തരവാദിത്വം കേരളാ വാട്ടർ അതോറിട്ടിക്കുണ്ട്.