ക്രിസ്മസ്,​ പുതുവത്സര ആഘോഷം

Tuesday 23 December 2025 7:46 AM IST

കുട്ടനാട്: ഗുരുകാരുണ്യം സേവാസംഘം ട്രസ്റ്റിന്റെ 15ാമത് വാർഷികവും ക്രിസ്മസ്,​ പുതുവത്സരാഘോഷവും സോമൻ വള്ളോംചിറ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ മൂലയിൽ അദ്ധ്യക്ഷനായി. പ്രതിമാസ ചികിത്സധനസഹായ പദ്ധതിയായ സഞ്ജീവനി ,വിദ്യാദീപം സ്കോളർഷിപ്പ്, ഗുരുതരരോഗികൾക്കുള്ള ധനസഹായ പദ്ധതിയായ ഒപ്പം എന്നിവ ആരംഭിക്കുവാനും തീരുമാനിച്ചു. വൈസ് പ്രസിഡന്റ് മോനിച്ചൻകുന്നത്തുപറമ്പിൽ സെക്രട്ടറി ജിനു, ശാസ്താംപറമ്പിൽ,​ ജോ സെക്രട്ടറി മംഗളൻചിറയിൽ,​ കമ്മറ്റി അംഗങ്ങളായ അജി, പ്രേംജി,സുരേഷ് ശരത്ത് തുടങ്ങിയവർ സംസാരിച്ചു.