ഈ പെണ്ണ് കേസ് ചിരി പടർത്തും , ട്രെയിലർ

Tuesday 23 December 2025 6:49 AM IST

നി​ഖി​ല​ ​വി​മ​ൽ​ ​നാ​യി​ക​യാ​യി​ ​ഫെ​ബി​ൻ​ ​സി​ദ്ധാ​ർ​ത്ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പെ​ണ്ണ് ​കേ​സ് ​ട്രെ​യി​ല​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​നി​ഖി​ല​ ​വി​മ​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​വി​വാ​ഹ​ ​ത​ട്ടി​പ്പ് ​ക​ഥാ​പാ​ത്രം​ ​ആ​ദ്യ​ ​കാ​ഴ്ച​യി​ൽ​ ​ത​ന്നെ​ ​പ്രേ​ക്ഷ​ക​രു​ടെ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ന്നു.​ ​ട്രെ​യി​ല​ർ​ ​ക​ണ്ടാ​ൽ​ ​പ്രേ​ക്ഷ​ക​രി​ൽ​ ​ഒ​റ്റ​ ​സം​ശ​യം​ ​മാ​ത്രം​ ,​ ​ഇ​വ​ൾ​ ​ക​ല്യാ​ണ​ ​ത​ട്ടി​പ്പ് ​വീ​ര​യാ​ണോ​ ​?​ ​അ​തോ​ ​കു​രു​ക്കി​ലാ​യ​ ​ഒ​രു​ ​പെ​ണ്ണോ​?​ ​ചി​രി​പ്പി​ക്കു​ക​യും​ ​കു​ഴ​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​അ​വ​ത​ര​ണ​മാ​ണ് ​ട്രെ​യി​ല​റി​നെ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ത്.​ ​സ്ത്രീ​ കേന്ദ്രീകൃ​ത​ ​പ്ര​മേ​യ​വു​മാ​യി​ ​എ​ത്തു​ന്ന​ ​‘​പെ​ണ്ണ് ​കേ​സ്’,​ ​ചി​രി​യും​ ​ചി​ന്ത​യും​ ​ഒ​രു​പോ​ലെ​ ​സ​മ്മാ​നി​ക്കു​ന്ന​ ​വ്യ​ത്യ​സ്ത​മാ​യ​ ​ക​ഥ​യാ​ണെ​ന്ന് ​ട്രെ​യി​ല​ർ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​ഹ​ക്കിം​ ​ഷാ​ജ​ഹാ​ൻ,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ഇ​ർ​ഷാ​ദ് ​അ​ലി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ൽ​ ​എ​ത്തു​ന്നു.​ ​ തി​ര​ക്ക​ഥ​ ​ര​ശ്മി​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​–​ ​ഫെ​ബി​ൻ​ ​സി​ദ്ധാ​ർ​ത്ഥ് ​കൂ​ട്ടു​കെ​ട്ടാ​ണ് .​ ​ഇ​ഫോ​ർ​ ​എ​ക്സ്പെ​രി​മെ​ന്റ്സ്,​ ​സീ​ ​സ്റ്റു​ഡി​യോ​സ്,​ ​ല​ണ്ട​ൻ​ ​ടാ​ക്കീ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​മു​കേ​ഷ് ​ആ​ർ.​ ​മേ​ത്ത,​ ​ഉ​മേ​ഷ് ​ കെ.​ആ​ർ, ബ​ൻ​സാ​ൽ,​ ​രാ​ജേ​ഷ് ​കൃ​ഷ്ണ,​ ​സി.​വി.​ ​സാ​ര​ഥി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​–​ ​ഷി​നോ​സ്,​ ​സം​ഗീ​തം​ ​–​ ​അ​ങ്കി​ത് ​മേ​നോ​ൻ​ ​എ​ഡി​റ്റിം​ഗ് ​–​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ് .​ ​ജ​നു​വ​രി​ 16​ ​മു​ത​ൽ​ ​വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളു​ടെ​ ​ക​ഥ​യു​മാ​യി​ ​‘​പെ​ണ്ണ് ​കേ​സ്’​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.