റേഷൻ കടയടച്ച് പ്രതിഷേധിക്കും

Tuesday 23 December 2025 7:51 AM IST

ആലപ്പുഴ:റേഷൻ വ്യാപാരികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കടയടപ്പ് സമരത്തിലേക്ക് കടക്കുമെന്ന് കേരള സ്റ്രേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഏഴുവർഷത്തിന് മുമ്പ് നടപ്പിലാക്കിയ വേതന പാക്കേജ് വർദ്ധന,​ ഒരു വർഷം കഴിഞ്ഞിട്ടും പ്രാബല്യത്തിൽ വരാത്തതും കെ.ടി.പി.ഡി.എസ് നിയമത്തിലെ അപാകത പരിഹാരം കാണാത്തതും ഉൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം.പാക്കേജ് നടപ്പിലാക്കാൻ സമിതി നൽകിയ റപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങളായിട്ടും ധനവകുപ്പ് മുഖം തിരിച്ചു നിൽക്കുകയാണെന്നും ഇക്കാര്യങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കടയടച്ച് പ്രതിഷേധിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് കരേറ്റ് അറിയിച്ചു.