പുസ്‌തക പ്രകാശനം

Tuesday 23 December 2025 7:55 AM IST

മാവേലിക്കര: എസ്.രവി വാണിയുടെ 'ചെട്ടികുളങ്ങര കുത്തിയോട്ടം - അമ്മയുടെ അഹിംസ മാഹാത്മ്യം' എന്ന പഠന പുസ്‌തക പ്രകാശന സമ്മേളനം അഡിഷണൽ ജില്ലാ ജഡ്‌ജി ആജ് സുദർശൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ആജ് സുദർശന പുസ്‌തകം കരിമ്പിൻപുഴ മുരളിക്ക് കൈമാറി പ്രകാശനം ചെയ്തു. ചെട്ടികുളങ്ങരയിൽ നടന്ന ചടങ്ങിൽ പത്തിയൂർ ശ്രീകുമാർ അധ്യക്ഷനായി. ഡോ.ആർ.ശിവദാസൻ പിള്ള, ഡോ.ബി.ജയപ്രകാശ്, കരിമ്പിൻപുഴ മുരളി, ഡി.അനിൽ പ്രസാദ്, ഗ്രന്ഥകർത്താവ് എസ്.രവി വാണി എന്നിവർ സംസാരിച്ചു.