അംഗങ്ങൾ ചുമതലയേറ്റു

Tuesday 23 December 2025 8:05 AM IST

ഹരിപ്പാട്. നഗരസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. മുപ്പത് വാർഡിൽ നിന്ന് വിജയിച്ച അംഗങ്ങൾ നഗരസഭ ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭ വരണാധികാരിയായ ഡയറി ഡവലപ്പ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ നിഷ വി.ഷരീഫ് മുമ്പാകെ മുതിർന്ന അംഗമായ വിജയമ്മ പുന്നൂർ മഠം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ബാക്കിയുള്ള 29 പേർക്ക് വിജയമ്മ പുന്നൂർ മഠം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ വിവിധ രാഷ്ട്രീയ പ്രവർത്തകരും,പൊതുജനങ്ങളും പങ്കെടുത്തു.