തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

Tuesday 23 December 2025 8:07 AM IST

ആലപ്പുഴ: വിവിധ തൊഴിലിൽ മേഖലകളിലെ തൊഴിലാളികളുടെ കഴിവും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

സെക്യൂരിറ്റിഗാർഡ്,ചുമട്ട് തൊഴിലാളി,നിർമ്മാണ തൊഴിലാളി,കള്ളുചെത്ത് തൊഴിലാളി,തയ്യൽ തൊഴിലാളി, കയർ തൊഴിലാളി എന്നിങ്ങനെ എല്ലാവിധ തൊഴിൽ ചെയ്യുന്നർക്കും ഡിസംബർ 26 മുതൽ ജനുവരി 08 വരെ ഓൺ ലൈനായി അപേക്ഷിക്കാം. https://lc.kerala.gov.in/ എന്ന വെബ്‌സൈറ്റിലെ 'തൊഴിലാളി ശ്രേഷ്ഠ' എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിലാസം: ലേബർ കമ്മിഷണറുടെ കാര്യാലയം,​വികാസ് ഭവൻ,തിരുവനന്തപുരം- 695033.ഫോൺ: 0471 2783900.