ടി.പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ

Tuesday 23 December 2025 1:36 AM IST

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന കെ.കെ. മുഹമ്മദ് ഷാഫിക്കും കെ.ഷിനോജിനുമാണ് 15 ദിവസത്തെ പരോൾ അനുവദിച്ചിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ദിവസം ജയിലിൽ നിന്നിറങ്ങി. ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിബന്ധനയിലാണ് പരോൾ. രണ്ടു വർഷം തടവ് പൂർത്തിയായവർക്ക് മാസത്തിൽ 5 ദിവസം പരോൾ അനുവദിക്കാമെന്ന ചട്ട പ്രകാരമാണ് തീരുമാനമെന്ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വ്യക്തമാക്കി. പുതുവർഷം കഴിഞ്ഞേ ഇരുപ്രതികളും തിരിച്ച് ജയിലിൽ എത്തുകയുള്ളൂ. കേസിലെ നാലാം പ്രതി ടി.കെ.രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്. 30 ദിവസത്തെ പരോൾ കഴിഞ്ഞ് സെപ്തംബറിൽ ജയിലിലെത്തിയ രജീഷ് ഒന്നരമാസമായി ആയുർവേദ ചികിത്സയിലായിരുന്നു. അത് കഴിഞ്ഞതോടെ പുതിയ പരോളും ലഭിച്ചു.