കുട്ടികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് വിജയ്, 'നയിക്കാൻ ഒരു പുതുവെളിച്ചം വരും'

Tuesday 23 December 2025 12:03 AM IST

ചെന്നൈ: കുട്ടികൾക്കൊപ്പം കേക്കു മുറിച്ചും സമ്മാനങ്ങൾ വിതരണം ചെയ്തും സ്വീകരിച്ചും ടി.വി.കെ അദ്ധ്യക്ഷനും നടനുമായ വിജയ് ക്രിസ്മസ് ആഘോഷിച്ചു. ഉടനെ ഒരു വെളിച്ചം വരും, ആ വെളിച്ചം നമ്മെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാബലിപുരത്ത് വച്ചായിരുന്നു ക്രിസ്മസ് ആഘോഷം.

'യഥാർത്ഥ വിശ്വാസം' ഐക്യത്തിന്റെ വിത്തുകൾ വിതയ്ക്കുകയല്ല,മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാൻ എല്ലാവരെയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിജയ് പറഞ്ഞു. സഹോദരന്മാർ ഒരു യുവാവിനോട് അസൂയപ്പെടുകയും അവനെ കുഴിയിലേക്ക് എറിയുകയും ചെയ്തു, പക്ഷേ ആ യുവാവ് വീണ്ടും എഴുന്നേറ്റു, ആ രാജ്യത്തിന്റെ രാജാവായി, അവനെ ഒറ്റിക്കൊടുത്ത സഹോദരന്മാരെയും രക്ഷിച്ചു- ബൈബിളിലെ പഴയനിയമത്തിലെ സംഭവത്തെ ഉദ്ധരിച്ച് വിജയ് പറഞ്ഞു.

കരൂർ ദുരന്തത്തെ പരാമർശിച്ചുകൊണ്ടാണ് വിജയ് ഡി.എം.കെയെ 'കൊട്ടി'യതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

സ്‌നേഹവും കാരുണ്യവുമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഇവ രണ്ടും ഉള്ള മനസ്സാണ് അമ്മയുടെ മനസ്സ്. നമ്മുടെ തമിഴ്നാട് മണ്ണും അത്തരമൊരു മണ്ണാണ്, മാതൃസ്‌നേഹമുള്ള മണ്ണ്. ഒരു അമ്മയുടെ എല്ലാ മക്കളും ഒരപോലെയല്ലേ? പൊങ്കൽ, ദീപാവലി, റംസാൻ, ക്രിസ്മസ് എന്നിവയെല്ലാം ഉത്സവങ്ങളാണ്, എല്ലാവർക്കും സന്തോഷിക്കാനും പങ്കിടാനും കഴിയുന്ന ഒരു സ്ഥലമാണ് നമ്മുടേത്

സാമൂഹികവും മതപരവുമായ ഐക്യം സംരക്ഷിക്കുന്നതിൽ ടി.വി.കെനൂറു ശതമാനം പ്രതിജ്ഞാബദ്ധരായിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു വെളിച്ചം തീർച്ചയായും ജനിക്കും; ആ വെളിച്ചം നമ്മെ നയിക്കും. ആത്മവിശ്വാസത്തോടെയിരിക്കുക- വിജയ് പറഞ്ഞു.