തണുത്തുവിറച്ച് ഉത്തരേന്ത്യ
Tuesday 23 December 2025 12:30 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യ തണുത്തു വിറയ്‌ക്കുകയാണ്. ഡൽഹിയിൽ ഇന്നലെ താപനില 7 ഡിഗ്രിയോളം താഴ്ന്നു. ഹരിയാനയിലെ അംബാലയിൽ 10 ഡിഗ്രിയും പഞ്ചാബിലെ അമൃത്സറിൽ 9 ഡിഗ്രിയും രേഖപ്പെടുത്തി. കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും കണക്കിലെടുത്ത് ഡൽഹിയിലെ പല മേഖലകളിലും ഗാസിയാബാദിലും ഗ്രേറ്റർ നോയിഡയിലും അടക്കം യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പുകമഞ്ഞിനെ തുടർന്ന് ഇന്നലെ ഡൽഹി വിമാനത്താവളത്തിൽ 10ലധികം വിമാനങ്ങൾ റദ്ദാക്കി. 150ലധികം വിമാനസർവീസുകളും 30 ട്രെയിനുകളും വൈകി. രാജ്യതലസ്ഥാനത്ത് വായു മലിനീകരണവും രൂക്ഷമായി തുടരുന്നു. ശീത തരംഗമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. 27 വരെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.