ഈ പക്ഷിയെ സ്വപ്നം കാണാറുണ്ടോ? വീട്ടിൽ പണം കുമിഞ്ഞുകൂടാൻ പോകുന്നതിന്റെ സൂചനയാണ്
ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരുംതന്നെയില്ല. ഓരോ സ്വപ്‌നത്തിനുപിന്നിലും അർത്ഥമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പലരും. സ്വപ്‌നത്തിൽ കാണുന്ന സംഭവങ്ങൾ ശുഭമോ അശുഭമോ ആകാം. പലർക്കും തങ്ങൾ കണ്ട സ്വപ്നം ഓർമ്മയുണ്ടാകും. ചിലർ അത് വേഗം മറന്നുപോകുന്നു. നാം കാണുന്ന സ്വപ്നങ്ങളും ജീവിതവും തമ്മിൽ ചില ബന്ധങ്ങളുണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്.
റോസാപ്പൂവിനെ സ്വപ്നം കാണുന്നത് ശുഭലക്ഷണമായാണ് കരുതുന്നത്. ജീവിതത്തിൽ സന്തോഷം വരാൻ പോകുകയാണെന്നും വിജയം ഉണ്ടാകുന്നുവെന്നുമുള്ളതിന്റെ സൂചനയാണ് ഇതെന്നാണ് വിശ്വാസം. അതുപോലെ സ്വപ്നത്തിൽ ദെെവത്തിനെ കാണുന്നതും വളരെ നല്ലതായി കരുതപ്പെടുന്നു. ആ വ്യക്തി ഭക്തിയുടെ പാതയിൽ സഞ്ചരിക്കുന്നുവെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ദെെവത്തെ സ്വപ്നം കണ്ടാൽ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും ഉടൻ അവസാനിക്കുമെന്നും പറയപ്പെടുന്നു.
ലക്ഷ്മീദേവിയുടെ വാഹനമായി കണക്കാക്കുന്ന മൂങ്ങയെ സ്വപ്നം കാണുന്നത് ശുഭകരമായി വിശ്വസിക്കുന്നു. സ്വപ്ന ശാസ്ത്രമനുസരിച്ച് നിങ്ങൾ മൂങ്ങയെ സ്വപ്നം കാണുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. ഇത് സാമ്പത്തിക അഭിവൃദ്ധിയ്ക്ക് കാരണമാകുമെന്നാണ് വിശ്വാസം. സ്വർണമാണ് സ്വപ്നത്തിൽ കാണുന്നതെങ്കിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹം ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയാണ്. ഐശ്വര്യക്കേട് അകറ്റി ധനവും സമ്പത്തും നിങ്ങളുടെ ജീവിതത്തിൽ തേടിവരും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. സ്വപ്‌നത്തിൽ വെള്ളം നിറച്ച കുടമോ കലമോ കാണുന്നത് ഭാവിയിൽ വലിയ സമ്പത്തും നേട്ടങ്ങളും ലഭിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്.