'ഡോ. എം.വി. പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ'; പ്രകാശനം ജനുവരി മൂന്നിന്
Tuesday 23 December 2025 11:24 AM IST
അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഡോ. എം വി പിള്ളയെപ്പറ്റി പത്രപ്രവർത്തകൻ രമേശ് ബാബു എഴുതിയ 'ഡോ.എം.വി.പിള്ള: കൈനിക്കരയിലെ വിശ്വപൗരൻ' എന്ന പുസ്തകം 2026 ജനുവരി മൂന്നിന് പ്രകാശനം ചെയ്യും. ശനിയാഴ്‌ച വെെകിട്ട് നാലുമണിക്ക് തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിലാണ് പ്രകാശനം.
സ്വാഗതം: വിനു പിള്ള (ലീഗൽ ഡിവിഷൻ തലവൻ, മോറിസൺ ആന്റ് ഡിക്സൺ ഫാർമ കമ്പനി - യു.എസ്.എ), അദ്ധ്യക്ഷൻ, പുസ്തക പ്രകാശനം: കെ.വി. പ്രമോദ് (പ്രിൻസിപ്പാൾ, ഗവൺമെന്റ് മോഡൽ സ്കൂൾ.തിരുവനന്തപുരം, ) പുസ്തക സ്വീകാരം: ഒറിയോൺ പിള്ള, ആഡ്രിയൻ പിള്ള, മാക്സിമസ് പിള്ള (യു.എസ്.എ), പുസ്തക പരിചയം: രമേശ് ബാബു (ഗ്രന്ഥകർത്താവ്, മാദ്ധ്യമ പ്രവർത്തകൻ).