രോഗങ്ങൾ മാറും, ആഗ്രഹിച്ചതെല്ലാം ഉടനടി സാധിക്കും; ഇനി ക്ഷേത്രത്തിൽ പോകുമ്പോൾ ഈ ചെറിയ കാര്യം ശ്രദ്ധിക്കൂ
ക്ഷേത്രങ്ങളിൽ പൊതുവേ നടത്തിവരാറുള്ള വഴിപാടാണ് തുലാഭാരം. ഒരാളുടെ തൂക്കത്തിന് തുല്യമായ ദ്രവ്യങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കുന്ന ആചാരമാണിത്. സാധാരണയായി പഴം, ശർക്കര, പഞ്ചസാര, അരി, നെല്ല്, സ്വർണം, വെള്ളി തുടങ്ങിയ ദ്രവ്യങ്ങളാണ് സമർപ്പിക്കാറുള്ളത്. എന്നാൽ, ഭക്തരുടെ ഇഷ്ടാനുസരണം ഇതിൽ മാറ്റങ്ങൾ വരാറുണ്ട്. ആഗ്രഹസാഫല്യത്തിനും രോഗശാന്തിക്കുമായാണ് സാധാരണയായി തുലാഭാരങ്ങൾ നടത്തുന്നത്.
ഭാഗവത പുരാണത്തിൽ നിന്നാണ് തുലാഭാരം വഴിപാടിന്റെ ഉത്ഭവം എന്നാണ് വിശ്വാസം. സ്വയം സമർപ്പണത്തോടുകൂടി വേണം ഈ വഴിപാട് നടത്താൻ. തുലാഭാരത്തിന് സമർപ്പിക്കുന്ന ദ്രവ്യത്തേക്കാൾ സമർപ്പണത്തിലാണ് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നതെന്നും വിശ്വാസമുണ്ട്. ഓരോ കാര്യത്തിനും ഓരോ ദ്രവ്യങ്ങളാണ് സമർപ്പിക്കേണ്ടത്. ഇതിനെക്കുറിച്ച് വിശദമായി അറിയാം.
ദാരിദ്ര്യം മാറാൻ - അവിൽ, നെല്ല്
മാനസിക സമ്മർദം കുറയ്ക്കാൻ - മഞ്ചാടിക്കുരു
ആയുസും ആത്മബലവും വർദ്ധിക്കാൻ - താമരപ്പൂവ്
പ്രമേഹരോഗ ശമനത്തിന് - പഞ്ചസാര
പല്ലുവേദന, മുഖത്തെ പാടുകൾ എന്നിവ മാറാൻ - നാളികേരം
വൃക്കരോഗം മാറാൻ - ഇളനീർ
ഉദരരോഗങ്ങൾ മാറാൻ - ശർക്കര, തേൻ
ത്വക്ക് രോഗം മാറാൻ - ചേന
ഐശ്വര്യം വന്നുചേരാൻ - ഉപ്പ്
വാതരോഗങ്ങൾ മാറാൻ - പൂവൻ പഴം