ഓർമ്മകളിൽ സുഗതകുമാരി
Wednesday 24 December 2025 1:24 AM IST
തിരുവനന്തപുരം: നഗരസഭയും സാക്ഷരതാമിഷൻ അതോറിട്ടിയും സംയുക്തമായി നടപ്പിലാക്കുന്ന അക്ഷരശ്രീ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സമ്പർക്ക പഠനകേന്ദ്രമായ വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓർമ്മകളിൽ സുഗതകുമാരി എന്ന പരിപാടി നടന്നു.വിൻസെന്റ് എം.എൽ.എ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.നഗരസഭാ വാർഡ് കൗൺസിലർമാരായ പനിയടിമ (പോർട്ട്),അഫ്സ (ഹാർബർ),ലതിക കുമാരി (വെങ്ങാനൂർ),സെന്റ് മേരീസ് ഹയർ സെക്കൻഡറി കോട്ടപ്പുറം വിഴിഞ്ഞം സ്കൂൾ പ്രിൻസിപ്പൽ സെറിൽ,ഹെഡ്മിസ്ട്രസ് സുനി,അക്ഷരശ്രീ കോട്ടപ്പുറം സെന്റർ കോഓർഡിനേറ്റർമാരായ ശരബിന്ദു,റജീന,പ്രസന്ന എന്നിവർ പങ്കെടുത്തു.