പ്രതിഷേധ പ്രകടനവും ധർണയും
Wednesday 24 December 2025 1:26 AM IST
ആറ്റിങ്ങൽ: മെഡിസെപ്പ് പ്രീമിയം വർധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷന്റെ ആറ്റിങ്ങൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ഷിബു കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് മനോഷ് കുറുപ്പ് അദ്ധ്യക്ഷനായി. കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗം സജീവ് കുമാർ,എൻ.ജി.ഒ അസോസിയേഷൻ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എ.ആർ. അജിത്ത്,സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു രാധൻ,ട്രഷറർ ശരത് തുടങ്ങിയവർ സംസാരിച്ചു.