ഇരുളിനും വെളിച്ചത്തിനും നടുവിൽ അവർ

Wednesday 24 December 2025 6:27 AM IST

വലതുവശത്തെ കള്ളൻ ജനുവരി 30ന്

ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ നായകന്മരാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ ജനുവരി 30ന് തിയേറ്ററിൽ.

അരണ്ട വെളിച്ചത്തിൽ ബിജു മേനോനേയും ജോജു ജോർജിനേയും കാണിക്കുന്ന മോഷൻ വീഡിയോയിലൂടെയാണ് റിലീസ് തീയതിയുടെ പ്രഖ്യാപനം. മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയത് ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലത്തിൽ കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. ഛായാഗ്രഹണം : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ് , പി.ആർ. ഒ : ആതിര ദിൽജിത്ത്.