കോൺഗ്രസ് ഭാരവാഹി സമ്മേളനം

Wednesday 24 December 2025 1:28 AM IST

നെടുമങ്ങാട് : കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം ഭാരവാഹി സമ്മേളനം കന്യാകുളങ്ങരയിൽ കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.വെമ്പായം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എം അൽത്താഫ് അദ്ധ്യക്ഷത വഹിച്ചു.വട്ടപ്പാറ ചന്ദ്രൻ,അഡ്വ.എൻ.ബാജി, ടി.അർജുനൻ, വി.ആർ പ്രതാപൻ, സുധീർഷ പാലോട്,നെട്ടറച്ചിറ ജയൻ,കല്ലയം സുകു,അഡ്വ.എസ്.അരുൺകുമാർ,വെമ്പായം അനിൽ,തേക്കട അനിൽ, അഡ്വ.എം.മുനീർ, കൊയ്തൂർക്കോണം സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.