പുസ്തക പ്രകാശനം

Wednesday 24 December 2025 1:29 AM IST

തിരുവനന്തപുരം: കുളത്തൂർ.എൻ.ദിലീപ് രചിച്ച 'തിരുവിതാംകൂറിലെ ആദ്യ കമ്മ്യൂണിസ്റ്റ് കിഴക്കേതലയ്ക്കൽ ചെറിയാൻ ജോർജ്' എന്ന കൃതിയുടെ പ്രകാശനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രകാശനം ചെയ്തു.പ്രൊഫ.എം.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. കെ.സി.ജോർജിന്റെ മൂത്തപുത്രൻ ചെറിയാൻ ജോർജ് പുസ്തകം സ്വീകരിച്ചു.കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തക പരിചയം നടത്തി. ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ എസ്.ശിശുപാലൻ, വി.ജയപ്രകാശ്,ഒ.പി.വിശ്വനാഥൻ, ഗ്രന്ഥകാരൻ കുളത്തൂർ.എൻ.ദിലീപ് തുടങ്ങിയവർ സംസാരിച്ചു.