കാണാത്ത അവതാരത്തിൽ വിജയ് ദേരവരകൊണ്ട

Wednesday 24 December 2025 6:29 AM IST

റൗഡി ജനാർദ്ദന ഗ്ലിംപ്സ് വീഡിയോ

വിജയ് ദേവരകൊണ്ട നായകനായി രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘റൗഡി ജനാർദന’ എന്ന് പേരിട്ടു . ഗ്ലിംപ്‌സ് വീഡിയോയും പുറത്തിറങ്ങി.

രക്തത്തിൽ കുതിർന്ന തീവ്ര ലോകത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന ഗ്ലിംപ്സ് വീഡിയോയിൽ വിജയ് ദേവരകൊണ്ടയെ ഇതുവരെ കാണാത്തൊരു അവതാരത്തിൽ അവതരിപ്പിക്കുന്നു. പുതിയ സ്ലാങും വ്യത്യസ്തമായ ശരീരഭാഷയും കടുത്ത ആക്ഷൻ മുഹൂർത്തങ്ങളും ചേർന്ന് ‘ജനാർദന’ എന്ന പേരിന് പിന്നിലെ ശക്തി എന്തെന്ന ചോദ്യം ഉണർത്തുകയാണ് പ്രേക്ഷകർക്കിടയിൽ. കൈയിൽ വാളുമായി, രക്തക്കറകളോടെ എത്തുന്ന വിജയ് ദേവരകൊണ്ടയുടെ ഇന്റൻസ് സ്‌ക്രീൻ പ്രസൻസ് ഗ്ലിംപ്സിന്റെ ഹൈലൈറ്റാണ്.ക്രിസ്റ്റോ സേവ്യറിന്റെ ശക്തമായ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ദൃശ്യവിസ്മയങ്ങളും ഗ്ലിംപ്സിന് കൂടുതൽ തീവ്രത നൽകുന്നു.സുപ്രീം സുന്ദറിന്റെ ആക്ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. 1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ശക്തമായ ആക്ഷൻ ഡ്രാമയായാണ് അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ റിലീസ് ചെയ്യും. പി.ആർ.ഒ : പ്രതീഷ് ശേഖർ

.