ഹോളിവുഡ് സ്റ്റെൽ, സിഗ്മ ടീസർ
Wednesday 24 December 2025 6:31 AM IST
ദളപതി വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിഗ്മ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്.
സുദീപ് കിഷൻ ആണ് നായകൻ. മൈൻഡ് ഗെയിം ത്രില്ലർ ഗണത്തിൽപ്പെടുന്ന ആക്ഷൻ ചിത്രം ആണ് സിഗ്മ എന്ന് ടീസർ സൂചന നൽകുന്നു. അടുത്ത വർഷം റിലീസ് ചെയ്യുന്ന ചിത്രം തമിഴകം ഒന്നാകെ ഉറ്റുനോക്കുന്നു. 24-ാം വയസിലാണ് സംവിധായകനായി ജേസന്റെ അരങ്ങേറ്റം. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. സുബാസ്കരൻ ആണ് ബിഗ് ബഡ്ജറ്റിൽ സിഗ്മ നിർമ്മിക്കുന്നത്. കൃഷ്ണ വസന്ത് ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം തമൻ എസ്, എഡിറ്റർ പ്രവീൺ കെ.എൽ, കോ - ഡയറക്ടർ സഞ്ജീവ്.