വീട്ടുമുറ്റ പുസ്തക ചർച്ച

Wednesday 24 December 2025 1:32 AM IST

തൊടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ വീട്ടുമുറ്റ പുസ്തക ചർച്ച കുമാരമംഗലത്ത് നടന്നു. അഡ്വ. നീറണാൽ ബാലകൃഷ്ണന്റെ വീട്ടുമുറ്റത്തായിരുന്നു പരിപാടി. എം.ടി. വാസുദേവൻ നായരുടെ കാലം എന്ന നോവലാണ് 29-ാമത് പുസ്തകമെന്ന നിലയിൽ ചർച്ചയ്ക്ക് തിരഞ്ഞെടുത്തത്. എഴുത്തുകാരനും പ്രഭാക്ഷകനുമായ കെ.ആർ. സോമരാജനും തൊടുപുഴ ഡയറ്റ് സ്‌കൂൾ അദ്ധ്യാപകൻ ടി.ബി. അജീഷ് കുമാറും ചേർന്ന് പുസ്തകം അവതരിപ്പിച്ചു. അഡ്വ. ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ ആശംസാ പ്രസംഗം നടത്തി. എസ്. വൈശാഖൻ ഗാനങ്ങൾ ആലപിച്ചു. അഡ്വ. നീറണാൽ ബാലകൃഷ്ണൻ സ്വാഗതവും പി.ആർ. ബിനോയ് നന്ദിയും പറഞ്ഞു.