പുരസ്കാര സമർപ്പണം

Wednesday 24 December 2025 12:47 AM IST

തിരുവനന്തപുരം: ഇഗ്നിസ് കേരള ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ മാനവ പുരസ്കാരം,കെ.ജയകുമാർ ഐ.എ.എസ് (റിട്ട.) വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷന് കൈമാറി.25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കേരള ജെസ്വിറ്റ്‌ സൊസൈറ്റി മുൻ പ്രൊവിൻഷ്യൽ ഫാദർ ജോസഫ് പുളിക്കൽ എസ്.ജെ അദ്ധ്യക്ഷനായി.കേരള ഗാന്ധി സ്മാരക നിധി മുൻ സെക്രട്ടറിയുമായ അജിത് വെണ്ണിയൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.വി.രാജസേനൻ നായർ,എസ്.ശ്രീലത ടീച്ചർ,ജോർജ് ഇഗ്‌നേഷ്യസ്‌,പ്രതാപചന്ദ്രൻ കേശവ്,ഫാ.ഡോ.ജോർജ് തേനാടികുളം എസ്.ജെ,ഫാ.പ്രിൻസ് മണിപ്പാടം എന്നിവർ പങ്കെടുത്തു.ഡോ.ആന്റണി പാലക്കൽ സ്വാഗതവും അഡ്വ.പോളി മനക്കിൽ നന്ദിയും പറഞ്ഞു.