ഇറ്റാലിയൻ കോൺസൽ ജനറൽ ടെക്‌നോപാർക്കിൽ
Wednesday 24 December 2025 1:47 AM IST
തിരുവനന്തപുരം: മുംബൈയിലെ ഇറ്റാലിയൻ കോൺസൽ ജനറൽ വാൾട്ടർ ഫെറാറ,ടെക്‌നോപാർക്ക് സന്ദർശിച്ചു.
ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായരുമായി (റിട്ട.) വാൾട്ടർ ഫെറാറ ആശയവിനിമയം നടത്തി.ടെക്‌നോളജി മേഖലയിലെ ഡാറ്റ ഷെയറിംഗ് ഉൾപ്പെടെയുള്ളവയിൽ ഇറ്റലിയും കേരളവുമായുള്ള സഹകരണ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കുന്നതിൽ താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ടെക്‌നോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് കസ്റ്റമർ റിലേഷൻഷിപ്പ്) വസന്ത് വരദ,സീനിയർ മാനേജർ (മാർക്കറ്റിംഗ്) ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.