ആണ്ട് തിരുവപ്പന മഹോത്സവം
Tuesday 23 December 2025 9:09 PM IST
തലശ്ശേരി: മേലൂട്ട് ശ്രീ മുത്തപ്പൻ മടപ്പുര ആണ്ട് തിരുവപ്പന മഹോത്സവം 26മുതൽ 28 വരെയായി നടക്കും. 25ന് തന്ത്രി പാണ്ഡുരംഗൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം. 26ന് രാവിലെ വടക്കിനി ഭാഗം ദേവി പൂജ, വൈകിട്ട് ഗുരുപൂജ, തുടന്ന് സാംസ്‌കാരിക സദസിൽ മുത്തപ്പ ചരിതം എന്ന വിഷയത്തിൽ മേലൂരിലെ ഗിരീഷ് പണിക്കർ മുഖ്യപ്രഭാഷണം നടത്തും.27ന് കലശം തേടി പോക്ക്, നൃത്തനൃത്യങ്ങൾ.28ന് പുലർച്ചെ 1 മണി മുതൽ ഭഗവതി തിറ, കലശം വരവ്, തിരുവപ്പനയുടെ വെള്ള കെട്ടൽ, പുലർച്ചെ 5.30 ന് തിരുവപ്പനയും കെട്ടിയാടും. ഉച്ച 12ന് ഭഗവതി തിറ, മുത്തപ്പന്റെ പള്ളിവേട്ട,12 മുതൽ 4 വരെ പ്രസാദ ഊട്ട്, രാത്രി 10 ന് തിരുമുടി അഴിക്കൽചടങ്ങും നടത്തും. വാർത്താസമ്മേളനത്തിൽ കെ.എം. ധർമ്മപാലൻ, കെ. ലിജിൻ,പി.പി. അജിത് കുമാർ,അനൂപ് മാധവൻ, പി.പി.ദിവാനന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.