മുണ്ടയാംപറമ്പ് മണ്ഡല ഉത്സവം നാളെ മുതൽ

Tuesday 23 December 2025 9:12 PM IST

ഇരിട്ടി: മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗതിക്ഷേത്രം മണ്ഡല ഉത്സവം 25മുതൽ 27 വരെയായി നടക്കും. 25ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ ആരംഭിക്കും. രാവിലെ 10മുതൽ തെങ്ങോല, വാഴയിൽ, കുന്നോത്ത്, കമ്പനിനിരത്ത്, കാരാപറമ്പ്, മുണ്ടയാംപറമ്പ് ദേശവാസികലുടെ കാവടി - കുംഭകുട താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലെത്തും. വൈകീട്ട് ആറിന് ഭജന. തുടർന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു മാസ്റ്റർ ഉദ്ഘാടനം ചെയ്യും. രാത്രി ഒൻമ്പതിന് വാണിയപ്പാറ, രണ്ടാംകടവ്, വാളത്തോട്, തുടിമരം, മണിമരുതുംചാൽ, അങ്ങാടിക്കടവ്, ഉരുപ്പുംകുറ്റി, ഈന്തുംകരി, വലിയപറമ്പിൻകരി ദേശക്കാരുടെ ഘോഷയാത്രയും തുടർന്ന് സംഗീത നൃത്തവും ഉണ്ടാകും. 26ന് വൈകീട്ട് നാലിന് വലിയ തമ്പുരാട്ടി തിറയും 27ന് രാവിലെ ചെറിയ തമ്പുരാട്ടി തിറയോടെ ഉത്സവം സമാപിക്കും.