ലൈബ്രറി കൗൺസിൽ റിപ്പബ്ലിക് സദസ്

Tuesday 23 December 2025 9:13 PM IST

കാഞ്ഞങ്ങാട്: വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശമുയർത്തി മുഴുവൻ ഗ്രന്ഥശാലകളിലും റിപ്പബ്ലിക് സദസ്സുകൾ 'സംഘടിപ്പിക്കാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജനുവരി 26 മുതൽ 28 വരെയായി റിപ്പബ്ലിക് ദിന പ്രഭാഷണം, ഗ്രന്ഥശാല പരിധിയിലെ വീടുകളിൽ കയറിയിറങ്ങി അക്ഷര കരോൾ എന്നിവ നടത്തും. ഫെബ്രുവരി ആദ്യവാരം ചിത്രരചന,പോസ്റ്റർ,ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ഫെബ്രുവരി രണ്ടാം വാരം ഡോക്യുമെന്ററി പ്രദർശനങ്ങൾ, മതേതര ഗീതങ്ങളും മലയാളത്തിലെ പ്രധാന കവികളുടെ കവിതകളുടെ ആലാപനം, ദേശഭക്തി ഗാനങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും. മൂന്നാം വാരത്തിൽ പ്രദർശനങ്ങളും വിജ്ഞാന വികസന സദസ്സുകളും നടക്കും. താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ പി.വി.കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ,ടി രാജൻ,താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ,സി വി.വിജയരാജ്, സി ശാരദ,പി.കുഞ്ഞിരാമൻ, എ.നിത്യ,ടി.തമ്പാൻ എന്നിവർ സംസാരിച്ചു.