നവീകരണകലശം ആചാര്യവരവേൽപ്പ്
Tuesday 23 December 2025 9:15 PM IST
കാഞ്ഞങ്ങാട്:രാവണേശ്വരം കോതോളംകര ദുർഗ്ഗ ഭഗവതി ക്ഷേത്ര നവീകരണ കലശത്തിന്റെയും ഡിസംബർ 28 മുതൽ 31 വരെ ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരവത്ത് കെ.യു.പത്മനാഭ തന്ത്രിക്കും ഉപ ആചാര്യൻമാർക്കും വരവേൽപ്പ് നൽകി. നവീകരണ കലശത്തിനായി ക്ഷേത്രത്തെ ഭാരവാഹികൾ തന്ത്രിയെ ഏൽപ്പിച്ചു സാംസ്കാരിക സമ്മേളനം സി എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു എൻ.കുഞ്ഞിക്കേളു നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.വി.കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.സബീഷ്, കെ. കെ.സോയ, ക്ഷേത്രം പ്രസിഡന്റ് എൻ.അശോകൻ നമ്പ്യാർ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, അഡ്വ പി.വി.സുരേഷ്, രവീന്ദ്രൻ രാവണേശ്വരം, ഒ.മോഹനൻ, എ.ബാലൻ, എ.തമ്പാൻ, സജിത ബാലൻ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ വി.വി.ഗോവിന്ദൻ സ്വാഗതവും പോഗ്രാം കമ്മിറ്റി കൺവീനർ പി.പ്രകാശൻ നന്ദിയും പറഞ്ഞു.